ലഖ്‌നോ: ഉത്തര്‍പ്രദേശിലെ എട്ട് ജില്ലകളിലെ മദ്രസാ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങള്‍ തേടി പോലിസ്. അലഹബാദ്, പ്രതാപ്ഗഡ്, കൗസാമ്പി, ഫതേഹ്പൂര്‍, ബാന്ദ, ഹാമിര്‍പൂര്‍, ചിത്രക്കൂട്ട്, മഹോബ ജില്ലകളിലെ മദ്രസകളിലെ വിദ്യാര്‍ഥികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയും അധ്യാപകരുടെയും പണ്ഡിതന്‍മാരുടെയും വിവരങ്ങളുമാണ് തേടിയിരിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാപരമായ നടപടിയെടുക്കുമെന്നാണ് പോലിസ് പറയുന്നത്.