സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 'മുജാഹിദീന്‍ ആര്‍മി' രൂപീകരിച്ചെന്ന്; നാലുപേരെ അറസ്റ്റ് ചെയ്ത് യുപി പോലിസ്

Update: 2025-09-30 08:20 GMT

ലഖ്‌നോ: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 'മുജാഹിദീന്‍ ആര്‍മി' രൂപീകരിച്ചെന്ന് ആരോപിച്ച് നാലുപേരെ യുപി പോലിസിന്റെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍പൂര്‍ സ്വദേശി അഖ്മല്‍ റസ, സോനബദ്ര സ്വദേശി സഫീല്‍ സല്‍മാനി എന്ന അലി റസ്‌വി, കാണ്‍പൂര്‍ സ്വദേശി മുഹമ്മദ് തൗസീഫ്, രാംപൂര്‍ സ്വദേശി ഖാസിം അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ശരീഅത്ത് നിയമം നടപ്പാക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലിസ് ആരോപിച്ചു.