ഗസയിലെ നിയന്ത്രണങ്ങള്‍ നീക്കണം; ഇസ്രായേലിനോട് അഭ്യര്‍ഥിച്ച് യുഎന്‍ആര്‍ഡബ്ല്യുഎ
ഗസ: ആറുമാസമായി ഗസയിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, ഗസയിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഇസ്രായേലിനോട് അഭ്യര്‍ഥിച്ച് യുഎന്‍ ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) .
Families in #Gaza have been left without essentials. UNRWA has not been allowed to bring in any aid for 6 months now.
— UNRWA (@UNRWA) September 4, 2025
Shelter items like mattresses, blankets, and tents are much needed. UNRWA is ready to deliver—the siege must be lifted. pic.twitter.com/1USNxkGe0y
'ഗസയിലെ കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ഇല്ലാതെ ദുരിതമനുഭവിക്കുന്നു. ആറ് മാസമായി യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് ഒരു സഹായവും എത്തിക്കാന്‍ അനുവാദമില്ല,മെത്തകള്‍, പുതപ്പുകള്‍, ടെന്റുകള്‍ തുടങ്ങിയ വസ്തുക്കള്‍ അടിയന്തരമായി ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, 'യുഎന്‍ആര്‍ഡബ്ല്യുഎ വിതരണം ചെയ്യാന്‍ തയ്യാറാണ് - ഉപരോധം പിന്‍വലിക്കണം' ഏജന്‍സി എക്‌സില്‍ പറഞ്ഞു.
ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന ഒരു ഇസ്രായേലി നിയമം, യുഎന്‍ആര്‍ഡബ്ല്യുഎ ഗസയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കി, ഏജന്‍സിയുടെ ഗാസയിലെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.അതിനുശേഷം, ഇസ്രായേല്‍ ഗാസയിലെ സഹായ വിതരണം പ്രധാനമായും യുഎസ് പിന്തുണയുള്ള ജിഎച്ച്എഫിലേക്ക് മാറ്റി. അവിടെ സഹായ അന്വേഷകരെ ലക്ഷ്യം വച്ചുള്ള മാരകമായ വെടിവയ്പ്പുകളുടെ സ്ഥലമായി വിതരണ കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് മാറിയിട്ടുണ്ട്.
അതേസമയം, ഗസ നഗരത്തില്‍ പുലര്‍ച്ചെ മുതല്‍ ഉണ്ടായ ഇസ്രായേലി ആക്രമണങ്ങളില്‍ കുറഞ്ഞത് 28 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഗസ സിറ്റിയില്‍ മാത്രം 16 പേര്‍ മരിച്ചതായാണ് വിവരം. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം കുറഞ്ഞത് 62 പേരെ കൊലപ്പെടുത്തിയതായി ഗസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ ദിവസം പട്ടിണി മൂലം അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയും മരിച്ചതോടെ, യുദ്ധത്തിലുടനീളം 131 കുട്ടികളുള്‍പ്പെടെ മൊത്തം മരണസംഖ്യ 367 ആയി ഉയര്‍ന്നതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ ഏതൊരു നീക്കവും ഒരു 'ചുവപ്പ് രേഖ' ആയിരിക്കുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി.

