വിവാദങ്ങളില്‍ ഒന്നും പറയാനില്ലെന്ന് ഉണ്ണികൃഷ്ണന്‍പോറ്റി

Update: 2025-10-10 05:45 GMT

പത്തനംതിട്ട: വിവാദങ്ങളില്‍ ഒന്നും പറയാനില്ലെന്ന് ഉണ്ണികൃഷ്ണന്‍പോറ്റി. കോടതിയുടെ നിരീക്ഷണത്തിലിരിക്കുന്ന കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത് എന്താണ് എന്ന് തനിക്കറിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അറിയാത്ത കാര്യത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും പോറ്റി പറഞ്ഞു.

അതേസമയം, സ്വര്‍ണപ്പാളി വിവാദത്തില്‍ വിജിലന്‍സിന്റെ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയിലെ സ്വര്‍ണപ്പാളി മറിച്ചുവിറ്റു എന്ന സംശയമാണ് നിലവില്‍ ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ടിലുള്ളത്. ഇതിന് ഇടനിലക്കാരനായി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രവൃത്തിച്ചു എന്നാണ് റിപോര്‍ട്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയ മൊഴി നല്‍കിയിരുന്നു. 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്. മുമ്പ് സ്വര്‍ണം പാകിയ പാളികളല്ല കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നല്‍കി. ഇതെല്ലാം പോറ്റിയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന നിര്‍ണായക വിവരങ്ങളാണ്.

Tags: