പ്രകൃതി വിരുദ്ധ പീഡനം; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

കൂളിവയല്‍ കുന്നുമ്മല്‍ കെ നിസാമിനെയാണ് കല്‍പ്പറ്റ സ്‌പെഷല്‍ കോടതി ജഡ്ജി എംപി ജയരാജ് ശിക്ഷിച്ചത്

Update: 2021-12-23 05:32 GMT

കല്‍പ്പറ്റ: പനമരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും, 10,000 രൂപ പിഴയും വിധിച്ചു. കൂളിവയല്‍ കുന്നുമ്മല്‍ കെ നിസാമിനെയാണ് കല്‍പ്പറ്റ സ്‌പെഷ്യല്‍ കോടതി ജഡ്ജി എംപി ജയരാജ് ശിക്ഷിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനമരം എസ്‌ഐ ആയിരുന്ന രാംകുമാര്‍, എഎസ്‌ഐ കെവി ബെന്നി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു കെ പ്രിയ ഹാജരായി.

Tags: