സര്‍വകലാശാലാ ബോര്‍ഡ് പുനസ്സംഘടന; കണ്ണൂര്‍ വിസിയുടെ ശുപാര്‍ശ തള്ളി ഗവര്‍ണര്‍

ചാന്‍സലര്‍ നടത്തേണ്ട നാമനിര്‍ദേശങ്ങള്‍ എങ്ങനെ സര്‍വകലാശാല നിര്‍വഹിക്കും എന്നതില്‍ വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു

Update: 2022-07-08 06:04 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസ്സംഘടനക്ക് അംഗീകാരം നല്‍കണമെന്ന വിസിയുടെ ശുപാര്‍ശ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ നടത്തേണ്ട നാമനിര്‍ദേശങ്ങള്‍ എങ്ങനെ സര്‍വകലാശാല നിര്‍വഹിക്കും എന്നതില്‍ വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

72 ബോര്‍ഡുകളിലേക്കുള്ള പട്ടികയാണ് വിസി നല്‍കിയിരുന്നത്. എന്നാല്‍ ചട്ട ലംഘനമാണെന്നും നോമിനേഷന്‍ നടത്താന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിലപാടെടുത്തത്. ഗവര്‍ണക്ക് അപേക്ഷ നല്‍കുകയും അദ്ദേഹം അത് അനുവദിച്ച് വിസിക്ക് തിരിച്ച് അയക്കുകയുമാണ് കീഴ്‌വഴക്കം.എന്നാല്‍ ഇത് ഇത്തവണ പാലിക്കപ്പെട്ടില്ല.

ഗവര്‍ണറെ മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയിലെ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചു കൊണ്ട് സര്‍വകലാശാല തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു.ഗവര്‍ണ്ണറെ മറികടന്ന് കൊണ്ടുവന്ന നോമിനേഷനുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.ചാന്‍സിലറുടെ ഉത്തരവാദിത്വത്തില്‍പെട്ട കാര്യമായത് കൊണ്ട് ഗവര്‍ണറുടെ അംഗീകാരമില്ലാതെ പുനസ്സംഘടന സാധ്യമല്ലെന്നാണ് കോടതി വിധിച്ചത്.ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് അന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന ഗവര്‍ണറുടെ സത്യവാങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

ഇതിന് ശേഷമാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസംഘടന ഗവര്‍ണറുടെ അംഗീകാരത്തിനായി വന്നത്. എന്നാല്‍ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നാമനിര്‍ദേശവും ഗവര്‍ണര്‍ തള്ളുകയായിരുന്നു.

Tags:    

Similar News