കേന്ദ്ര ബജറ്റ് ഇന്ന് 11 മണിക്ക്

Update: 2026-02-01 04:30 GMT

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റാണ് ഇത്തവണത്തേത്. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിര്‍മലയ്ക്കുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങള്‍ക്ക് ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൂടി ഉണ്ടാകുമോ എന്നാണ് ആകാംക്ഷ. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയില്‍ കണക്ടിവിറ്റി, വ്യവസായ ഇടനാഴി ഉള്‍പ്പെടെ കേന്ദ്ര ബജറ്റില്‍ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

Tags: