ന്യൂഡല്‍ഹി: പ്രമേഹ മരുന്നുകളുടെയും കാന്‍സര്‍ മരുന്നുകളുടെയും വില കുറയുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള താങ്ങാനാവുന്ന ചികില്‍സ ഉറപ്പാക്കുക എന്നത് 2026ലെ ബജറ്റിലെ ആരോഗ്യ സംരക്ഷണ മുന്‍ഗണനയാണെന്ന് ധനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ അമിതവണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണെന്നും പൊതുജനാരോഗ്യം വെല്ലുവിളിയായി മാറുകയാണെന്നും സാമ്പത്തിക സര്‍വേയില്‍ ചൂണ്ടികാണിച്ചിരുന്നു. ആരോഗ്യ മേഖലയാക്കായി അഞ്ചു പ്രാദേശിക മെഡിക്കല്‍ ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ ഒരു മാനസികാരോഗ്യ സ്ഥാപനം കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ NIMHANS 2.0 സ്ഥാപിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.