രണ്ടാഴ്ചയ്ക്കുള്ളില്‍ ഗസയില്‍ 2,80,000 നിവാസികള്‍ നിര്‍ബന്ധിത പലായനത്തിനിരയായെന്ന് ഐക്യരാഷ്ട്രസഭ

Update: 2025-04-04 10:25 GMT

ഗസ: രണ്ടാഴ്ചക്കുള്ളില്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം ഏകദേശം 2,80,000 ഗസ നിവാസികള്‍ കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭ. ഇസ്രായേല്‍ കൂടുതല്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായും ഇത് വീണ്ടും ആളുകളെ സുരക്ഷ തേടി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതായും യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒസിഎച്ച്എ) പറഞ്ഞു.

'ഇതിനകം തന്നെ തിങ്ങിനിറഞ്ഞ ഷെല്‍ട്ടറുകളിലേക്ക് കൂടുതല്‍ ആളുകള്‍ മാറുന്നുണ്ട്, ഇവിടങ്ങളില്‍ ചെള്ളുകളുടെയും മറ്റ് പ്രാണികളുടെയും ആക്രമണം രൂക്ഷമായിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ തിണര്‍പ്പ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.'ഒസിഎച്ച്എ പറഞ്ഞു.

എല്ലാ മാനുഷിക സഹായങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കുമുള്ള ഒരു മാസത്തെ ഉപരോധം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുകയാണെന്നും ഗസയ്ക്കുള്ളിലെ ഭക്ഷ്യസഹായം അതിവേഗം തീര്‍ന്നുവരികയാണെന്നും ഓഫീസ് പറഞ്ഞു.

Tags: