ഗസയുടെ പുനര്‍നിര്‍മാണത്തിന് 4.6 ലക്ഷം കോടി രൂപ ചെലവ്: ഐക്യരാഷ്ട്രസഭ

Update: 2025-10-09 04:36 GMT

ന്യയോര്‍ക്ക്: ഇസ്രായേലി സൈന്യത്തിന്റെ ബോംബിങ്ങിന് ഇരയായ ഫലസ്തീനിലെ ഗസയുടെ പുനര്‍നിര്‍മാണത്തിന് 4.6 ലക്ഷം കോടി രൂപ ചെലവാകുമെന്ന് ഐക്യരാഷ്ട്രസഭ. പ്രദേശത്തെ 80 ശതമാനം നിര്‍മാണങ്ങളും തകര്‍ന്നെന്ന് യുഎന്‍ പ്രൊജക്ട് സര്‍വീസസ് ഡയറക്ടര്‍ ജോര്‍ജ് മൊറെയ്ര ഡി സില്‍വ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യലാണ് ആദ്യ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.