ഉംറ തീർത്ഥാടകരായ സ്ത്രീകൾക്ക് മുടി മുറിക്കാൻ ഹറമിൽ സൗകര്യം

Update: 2025-03-15 08:50 GMT

മക്ക : ഉംറ തീർത്ഥാടകരായ സ്ത്രീകൾക്ക് ഉംറയുടെ ഭാഗമായ മുടിമുറിക്കലിനുള്ള സൗകര്യം മസ്ജിദുൽ ഹറമിൽ ആരംഭിച്ചതായി ഉംറ അതോറിറ്റി അറിയിച്ചു. ഇത് തികച്ചും സൗജന്യ സേവനം ആയിരിക്കുമെ ന്നും ഇതിനായി വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടന്നും, മൊബൈൽ ബാർബർ ഷോപ്പ് വാഹനങ്ങൾ ഹറം മജിസ്ജിദി നടുത്ത് ഒരുക്കിയതായും അതോറിറ്റി അറിയിച്ചു.ഹറമിനടുത്ത് മുടി മുറിക്കാൻ പുരുഷന്മാർക്ക് മാത്രമേ ഇതുവരെ സൗകര്യമുണ്ടായിരുന്നുള്ളൂ .സ്ത്രീകൾക്ക് ഒരുക്കിയ മൊബൈൽ ബാർബർ ഷോപ്പിൽ സ്ത്രീകളുടെ സ്വകാര്യത മാനിക്കുന്ന രീതിയിലാണ് സൗകര്യങ്ങൾ ചെയ്തതെന്നും ഉംറയുടെ ഭാഗമായ സഫ മർവ സഇയ്അവസാനിക്കുന്ന മറുവയുടെ ഭാഗത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.