ഗസയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും: ബ്രിട്ടന്‍
ലണ്ടന്‍: ഗസയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി കീത്ത് സ്റ്റാമര്‍. സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അംഗീകാരം പ്രഖ്യാപിക്കുമെന്നാണ് കീത്ത് സ്റ്റാമര്‍ പറഞ്ഞത്. വെസ്റ്റ്ബാങ്കിലെ കുടിയേറ്റം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും അവിടെ നിന്നും പിന്‍മാറണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരം ചര്‍ച്ചകളിലെ അജണ്ടകളില്‍ പോലും ഇല്ലാതാവുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.