ഏദന്‍ ഉള്‍ക്കടലില്‍ കപ്പലിന് നേരെ ആക്രമണം

Update: 2025-10-18 14:27 GMT

ഏദന്‍: ഏദന്‍ ഉള്‍ക്കടലില്‍ കപ്പലിന് നേരെ ആക്രമണം. തീപിടിച്ച കപ്പല്‍ ക്രൂ ഉപേക്ഷിച്ചതായി ബ്രിട്ടീഷ് നേവി അറിയിച്ചു. കാമറോണിന്റെ പതാകയുള്ള കപ്പലാണ് ആക്രമണത്തിന് ഇരയായത്.


ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തില്ലെന്ന് യെമനിലെ അന്‍സാറുല്ല പ്രഖ്യാപിച്ചതിനാല്‍ ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായി പറയാനാവില്ല. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ഗസയില്‍ ആക്രമണങ്ങള്‍ നടത്തിയതിനാല്‍ അതിന്റെ പ്രതികരണമാണോയെന്നും വ്യക്തമല്ല.