മാജിക് സീയും ഇറ്റേണിറ്റിയും ഇസ്രായേലില്‍ സ്ഥിരം പോവുന്ന കപ്പലുകള്‍

Update: 2025-07-09 12:53 GMT

ലണ്ടന്‍: യെമനിലെ അന്‍സാറുല്ല ചെങ്കടലില്‍ ആക്രമിച്ച രണ്ടു കപ്പലുകളും സ്ഥിരമായി ഇസ്രായേലില്‍ ചരക്ക് ഇറക്കാന്‍ പോവുന്ന കപ്പലുകളാണെന്ന് റിപോര്‍ട്ട്. ഷിപ്പിങ്ങുമായി ബന്ധപ്പെട്ട യുകെയിലെ ലോയ്ഡ് ലിസ്റ്റ് മാസികയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുക്കിയ മാജിക് സീ കപ്പലും ഇറ്റേണിറ്റി സി കപ്പലുമാണ് സയണിസ്റ്റ് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്.

Full View

ഇറ്റേണിറ്റി സി എന്ന കപ്പല്‍ ആക്രമിക്കപ്പെടുന്ന സമയത്ത് തന്നെ ആ കമ്പനിയുടെ മറ്റൊരു കപ്പല്‍ ഹൈഫ തുറമുഖത്തേക്ക് പോവുന്നുണ്ടായിരുന്നു. അന്‍സാറുല്ലയുടെ പിന്തുണയില്ലാതെ ചെങ്കടലില്‍ ആര്‍ക്കും സര്‍വീസ് നടത്താനാവില്ലെന്നും റിപോര്‍ട്ട് പറയുന്നു.