ലണ്ടന്‍: ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയതിന് 2,500 കോടിയോളം രൂപയുടെ സ്വത്തിനുടമായായ യുകെ പൗരന് ജീവപര്യന്തം ശിക്ഷ. ഡിലന്‍ തോമസ് (24) എന്ന യാള്‍ളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.
2023 ഡിസംബര്‍ 24-ന് ക്രിസ്മസ് രാവിലാണ് തന്റെ ഉറ്റസുഹൃത്തായ വില്യം ബുഷിനെ (23) ഡിലന്‍ തോമസ് ക്രൂരമായി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് തോമസ് 37 തവണ ബുഷിനെ കുത്തുകയായിരുന്നു.
ബുഷിന്റെ ദുഃഖിതരായ കുടുംബത്തില്‍ നിന്നും കാമുകിയില്‍ നിന്നും വാദം കേട്ട കോടതി ക്രിസ് ഇവാന്‍സ് ആക്രമണത്തെ ഞെട്ടിപ്പിക്കുന്ന അക്രമം എന്നും വിശ്വസ വഞ്ചനയുടെ അങ്ങേയറ്റം എന്നുമാണ് വിശേഷിപ്പിച്ചത്. ആസൂത്രിതമായ ആക്രമണമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, കഴുത്തിന്റെ ശരീരഘടനയെക്കുറിച്ച് തോമസ് ഓണ്‍ലൈനില്‍ തിരഞ്ഞിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു.
അതേസമയം, തോമസിന് മാനസിക രോഗമുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. അറസ്റ്റിനുശേഷം, താന്‍ യേശുവാണെന്ന് തോമസ് ഉദ്യോഗസ്ഥരോട് പറയുകയും അവര്‍ക്ക് ദൈവത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.