'ഫലസ്തീന്‍ പെലെ'; സുലൈമാന്‍ അല്‍ ഉബൈദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുവേഫ
ഗസ:ബുധനാഴ്ച ഗസയില്‍ ഭക്ഷ്യസഹായത്തിനായി കാത്തിരിക്കുന്നതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഫലസ്തീന്‍ ദേശീയ ടീം താരം സുലൈമാന്‍ അല്‍-ഒബൈദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. 'ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും എണ്ണമറ്റ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രതിഭ,' എന്നാണ് യുവേഫ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'41 കാരനായ അല്‍-ഒബീദ് ഗസല്‍, കറുത്ത മുത്ത്, ഫലസ്തീനിലെ ഹെന്റി, ഫലസ്തീന്‍ ഫുട്‌ബോളിലെ പെലെ എന്നിവയെല്ലാം പലസ്തീന്‍ കളിക്കളങ്ങളില്‍ നടന്ന അന്തരിച്ച താരത്തിന്റെ വിളിപ്പേരുകളാണെന്നും അസോസിയേഷന്‍ പറഞ്ഞു. കളിക്കാര്‍, ടീം പരിശീലകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, റഫറിമാര്‍, ക്ലബ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ഗസയില്‍ കൊല്ലപ്പെട്ട അസോസിയേഷന്‍ അംഗങ്ങളുടെ എണ്ണം 321 ആയെന്നും യുവേഫ വ്യക്തമാക്കി.