പാലക്കാട്: ആശാവര്‍ക്കര്‍മാര്‍ക്ക് 2,000 രൂപ അലവന്‍സ് നല്‍കാന്‍ തീരുമാനിച്ച് യുഡിഎഫ് നഗരസഭ. പാലക്കാട് ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങളും ഐക്യകണ്ഠേനെ തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്താനാണ് തീരുമാനം. അതിനായി സര്‍ക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ക്ക് 2,000 രൂപയുടെ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കുമെന്നുള്ളത് യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു