തലക്കുളത്തൂരില്‍ യുഡിഎഫ് മുന്നേറ്റം

Update: 2025-12-13 09:23 GMT

കോഴിക്കോട്: പതിറ്റാണ്ടുകളായി ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായിരുന്ന തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിന് മുന്നേറ്റം. 19 വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റുകള്‍ നേടി ഭൂരിപക്ഷം സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫിന് ഏഴു സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു.

2020ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 11 അംഗങ്ങളും യുഡിഎഫിന് ആറംഗങ്ങളും ഉണ്ടായിരുന്ന പഞ്ചായത്തില്‍ പുനര്‍വിഭജനത്തെ തുടര്‍ന്നാണ് വാര്‍ഡുകളുടെ എണ്ണം 19 ആയി ഉയര്‍ന്നത്. ഇതോടെ ശക്തമായ ഇടതു മേല്‍ക്കോയ്മയായിരുന്നു പ്രദേശത്ത് നിലനിന്നിരുന്നത്.

Tags: