എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുഡിഎഫ് നേതാവ്

Update: 2026-03-25 09:36 GMT

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുഡിഎഫ് നേതാവ്. യുഡിഎഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശേരിയാണ് ഇന്നലെ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് ഇര്‍ഷാദ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

'ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന യഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വില്‍പനയ്ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്'- എന്നായിരുന്നു ഇര്‍ഷാദ് ചക്കാലശേരിയുടെ വിവാദപരാമര്‍ശം. യു പ്രതിഭയുടെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഇടതുപക്ഷം സിറ്റിംഗ് എംഎല്‍എ യു പ്രതിഭയെ രംഗത്തിറക്കുമ്പോള്‍ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെയാണ് കോണ്‍ഗ്രസ് മല്‍സരത്തിനിറക്കുന്നത്.

Tags: