സഹകരണസംഘം തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം
വണ്ണപ്പുറം സഹകരണസംഘം തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷം
വണ്ണപ്പുറം: വണ്ണപ്പുറം സഹകരണസംഘം തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലിസ് നോക്കിനില്‍ക്കെ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്. സഹകരണസംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. വോട്ടെടുപ്പ് അവസാനിക്കേണ്ടത് നാലുമണിക്കായിരുന്നു. എന്നാല്‍ നാലുമണിക്ക് ശേഷവും വേട്ടുചെയ്യാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പു നടന്ന വണ്ണപ്പുറം ഹിറാപബ്ലിക്ക് സ്‌കൂള്‍ വളപ്പില്‍ കയറ്റാനാവില്ലെന്ന് പ്രസിഡന്റ് പോലിസിനോടാവശ്യപ്പെട്ടു.
ഇതിനെതുടര്‍ന്ന് പോലിസ് ഗേറ്റടച്ചു. ഇതില്‍ പ്രകോപിതരായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രസിഡന്റിന്റ മുഖത്തിനും കാലിനും പരിക്കുപറ്റി. ഇദ്ദേഹത്തെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സ്ഥലത്ത് പോലിസ് ലാത്തി വീശിയതോടെയാണ് യുഡിഎഫിലേയും എല്‍ഡിഎഫിലേയും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.