കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ്, തീരദ്ദേശ സമരം, വന്യജീവി ആക്രമണം എന്നി വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
കെ പി സി സി പ്രസിഡണ്ട് കെ. സുധാകരടനടക്കം കോൺഗ്രസിലെ പ്രധാന നേതാക്കൻമാരും, ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
ഇടത് സർക്കാറിനേയും, നരേന്ദ്രമോദിയേയും പുകഴ്ത്തിയ ശശി തരൂർ ൻ്റെ നിലപാടിൽ ഘടക കക്ഷികൾക്കുള്ള അതൃപ്തി യോഗത്തിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കേണ്ടതുണ്ടന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എ സലാം പറഞ്ഞു.