യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലറായ സുനിത ഡിക്‌സണാണ് ബിജെപിയില്‍ ചേര്‍ന്നത്

Update: 2025-11-08 15:37 GMT

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക് ജയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇവര്‍ മല്‍സരിക്കുമെന്നാണ് വിവരം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വമെടുത്തു. മുന്‍പ് കോണ്‍ഗ്രസിലായിരുന്ന സുനിത ഡിക്സണ്‍ 2010ല്‍ വൈറ്റിലയില്‍ നിന്ന് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ല്‍ ഇവര്‍ കോണ്‍ഗ്രസ് വിമതയായി മല്‍സരിച്ചെങ്കിലും ജയിച്ചില്ല.