കോഴിക്കോട്: നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി. സെക്രട്ടറി റിജുലാലിനെ കാണാനില്ലെന്നാണ് യുഡിഎഫിൻ്റെ പരാതി. ഒരാഴ്ചയായി ഇയാളെ കാണാനില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു.
വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നാദാപുരം പഞ്ചായത്തിൽ യുഡിഎഫ് പരാതി ഉയർത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സെക്രട്ടറിയെ സിപിഎം ഭീഷണിപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപണം.
റിജുലാൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും വ്യത്യസ്ത നമ്പറുകളിലാണെന്നും പരാതിയിൽ പറയുന്നു.