'ഉദയ്'; ആധാറിന് ഔദ്യോഗിക ചിഹ്നമാകുന്നത് തൃശൂര്‍ സ്വദേശി വരച്ച ചിത്രം

Update: 2026-01-09 05:29 GMT

ന്യൂഡല്‍ഹി: ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി മൈ ഗവ് പ്ലാറ്റ്ഫോമില്‍ നടന്ന ദേശീയ മല്‍സരത്തില്‍ വിജയിച്ച് തൃശൂര്‍ സ്വദേശി അരുണ്‍ ഗോകുല്‍. ഗോകുല്‍ വരച്ച 'ഉദയ്' എന്ന കുട്ടിയായിരിക്കും ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്നം. മൈ ഗവ് പ്ലാറ്റ്ഫോമില്‍ നടന്ന ദേശീയ മല്‍സരത്തില്‍ ലഭിച്ച 875 എന്‍ട്രികളില്‍ നിന്നാണ് ചിത്രം തിരഞ്ഞെടുത്തത്. ദേശീയ പതാകയുടെ നിറമുള്ള ഷാള്‍ കഴുത്തില്‍ ചുറ്റി, ക്രീം കളര്‍ ടീ ഷര്‍ട്ടും ചുമപ്പ് പാന്റ്‌സും ഷൂസുമിട്ട പയ്യന്റെതാണ് ചിത്രം.

മല്‍സരത്തില്‍ പ്രൊഫഷണലുകള്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂനെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള കൃഷ്ണ ശര്‍മ്മ മൂന്നാം സ്ഥാനവും നേടി.

പേരിടല്‍ മല്‍സരത്തില്‍ പൂനെയില്‍ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഹൈദരാബാദ് സ്വദേശി മഹാരാജ് ശരണ്‍ ചെല്ലാപിള്ള മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തു.

Tags: