അബൂദബി: ഇസ്രായേലില്‍ സ്ഥിരം എംബസി സ്ഥാപിക്കാന്‍ യുഎഇ സ്ഥലം വാങ്ങിയെന്ന് റിപോര്‍ട്ട്. യുഎസ് നിര്‍ദേശപ്രകാരം യുഎഇ ഒപ്പിട്ട എബ്രഹാം കരാര്‍ മുന്നോട്ടുകൊണ്ടുപോവുന്നതിന്റെ ഭാഗമായാണ് നടപടി. ഇസ്രായേല്‍ ലാന്‍ഡ് അതോറിറ്റിയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസും ചേര്‍ന്നാണ് ഇതിന് സഹായം നല്‍കിയതെന്ന് കാന്‍ റിപോര്‍ട്ട് ചെയ്തു. 2020 മുതല്‍ നിലവിലുള്ള താല്‍ക്കാലിക എംബസിയായിരിക്കും പുതിയസ്ഥലത്തേക്ക് മാറ്റുക. പുതിയ സ്ഥലം ഏതാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ എംബസി തെല്‍അവീവിലാണ്.