ബബ്ബര്‍ ഖല്‍സ നേതാവിനെ ഇന്ത്യക്ക് കൈമാറി യുഎഇ

Update: 2025-09-27 12:44 GMT

അബൂദബി: സിഖുകാര്‍ക്ക് സ്വതന്ത്ര രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ബബ്ബര്‍ ഖല്‍സ സംഘടനയുടെ നേതാവിനെ ഇന്ത്യക്ക് കൈമാറി യുഎഇ. പര്‍മീന്ദര്‍ സിംഗ് എന്ന പിണ്ഡിയെയാണ് ഇന്റര്‍പോളിന്റെ ആവശ്യപ്രകാരം യുഎഇ പോലിസ് കൈമാറിയത്. യുഎപിഎ നിയമപ്രകാരമുള്ള നിരവധി കേസുകളില്‍ ആരോപണ വിധേയനാണ് പിണ്ഡി. പഞ്ചാബ് പോലിസിന്റെ ആവശ്യപ്രകാരമാണ് പിണ്ഡിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയത്. 2300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട ഹര്‍ഷിത് ബാബുലാല്‍ ജെയ്ന്‍ എന്നയാളെ സെപ്റ്റംബര്‍ അഞ്ചിന് യുഎഇ ഇന്ത്യക്ക് കൈമാറിയിരുന്നു.