4.55 കോടി തട്ടിയ പ്രതിയെ യുഎഇ ഇന്ത്യക്ക് കൈമാറി

Update: 2025-08-01 12:00 GMT

ദുബൈ: വ്യാജ രേഖ ചമച്ച് 4.55 കോടി തട്ടിയ ഇന്ത്യക്കാരനെ യുഎഇ അധികൃതര്‍ സിബിഐക്ക് കൈമാറി. ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഉദിത് കള്ളാര്‍ എന്നയാളെയാണ് ഇന്റര്‍പോളിന്റെ നോട്ടിസ് പ്രകാരം യുഎഇ അധികൃതര്‍ പിടികൂടിയത്. വ്യാജ രേഖ ചമച്ച് ഇന്ത്യയിലെ ദേശാല്‍കൃത ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും കബളിപ്പിച്ച് പ്രതി കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്നും മുങ്ങുകയായിരുന്നു. നാട്ടിലെത്തിച്ച പ്രതിയെ ഉടനെ തന്നെ കോടതിയില്‍ ഹാജരാക്കും.