തായ് വാനില്‍ ആഞ്ഞടിച്ച രഗാസ ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചത് 14 പേര്‍; മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍
തായ്പേയ്: തായ്വാനില്‍ ആഞ്ഞടിച്ച രഗാസ ചുഴലിക്കാറ്റില്‍ 14 പേര്‍ മരിക്കുകയും 124 പേരെ കാണാതാവുകയും ചെയ്തതായി റിപോര്‍ട്ടുകള്‍. ദുരന്തത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍.
ചൊവ്വാഴ്ച തെക്കന്‍ ചൈനയില്‍ ആഞ്ഞടിച്ച റാഗസ ചുഴലിക്കാറ്റ് പലയിടങ്ങളിലും വ്യാപകമായ മഴയ്ക്ക് കാരണമായി. ഇന്ന് ഹോങ്കോംഗ് തീരത്ത് കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ചൈനയിലെ കുറഞ്ഞത് 10 നഗരങ്ങളിലെ ഓഫീസുകളും സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് വിവരം.