കാസര്‍കോട്ട് രണ്ട് വയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു

കളിക്കുന്നതിനിടേയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്

Update: 2025-12-27 11:26 GMT

കാസര്‍കോട്: കാസര്‍കോട് എരിയാല്‍ ബ്‌ളാര്‍കോട് രണ്ടുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ഇക്ബാല്‍-നുസൈബ ദമ്പതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹാണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ടൗണ്‍ പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.