വടകരയിൽ രണ്ടു വയസ്സുകാരി പുഴയിൽ മരിച്ച നിലയിൽ

Update: 2025-01-29 11:37 GMT

വടകര: വടകരയിൽ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ സി ഹൗസിൽ ഷെമീറിൻ്റെയും മുംതാസിൻ്റെയും മകൾ ഹവ്വ ഫാത്തിമ്മയെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാത്തതിനേ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പുഴയിൽ മൃതദ്ദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: