ജെറുസലേമിലും കാര്‍ ഇടിച്ചുകയറ്റി ആക്രമണം: രണ്ട് ജൂത കുടിയേറ്റക്കാര്‍ക്ക് പരിക്ക്
അധിനിവേശ ജെറുസലേം: ഇസ്രായേലി അധിനിവേശത്തിന് കീഴിലുള്ള ജെറുസലേമില്‍ കാര്‍ ഇടിച്ചുകയറ്റി ആക്രമണം. രണ്ട് ജൂതകുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റു. ജെറുസലേമിലേക്ക് പ്രവേശിക്കുന്ന അല്‍ ഖാദര്‍ ജങ്ഷനിലാണ് ആക്രമണം നടന്നത്. നിലവില്‍ കുടിയേറ്റ പോലിസും സൈന്യവുമാണ് പ്രദേശത്തുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെസ്റ്റ്ബാങ്കില്‍ സയണിസ്റ്റ് സൈനികര്‍ക്കും ജൂതകുടിയേറ്റക്കാര്‍ക്കുമെതിരേ പലതരം ആക്രമണങ്ങള്‍ നടന്നുവരുകയാണ്.