തെങ്ങ് വീണ് രണ്ടുതൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു
അഞ്ചുപേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് അപകടം. രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി(65), ചന്ദ്രിക(65) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം..
ജോലിക്കിടെ പാലത്തിനു താഴെ വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെ പാലത്തിനു മുകളിലേക്ക് തെങ്ങ് വീണ് പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌നേഹലത(54), ഉഷ(59) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കനാല്‍ വൃത്തിയാക്കാനാണ് തൊഴിലാളികള്‍ എത്തിയത്. തെങ്ങിന് കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയര്‍ഫോഴ്‌സും വെള്ളറട പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.