അജ്മാനിലെ ഈദ്ഗാഹില്‍ നമസ്‌കാരത്തിനെത്തിയത് രണ്ടായിരത്തില്‍ അധികം മലയാളികള്‍

Update: 2025-03-30 03:12 GMT

അജ്മാന്‍: അല്‍ ജര്‍ഫിലെ ഹാബിറ്റാറ്റ് സ്‌കൂളില്‍ മലയാളികള്‍ക്കായി പ്രത്യേകം ഒരുക്കിയ ഈദ്ഗാഹില്‍ പ്രാര്‍ത്ഥനക്കെത്തിയത് രണ്ടായിരത്തില്‍ അധികം പേര്‍. ഇതാദ്യമായിട്ടാണ് എമിറേറ്റില്‍ മലയാളം ഖുതുബയോടെ ഈദ് ഗാഹ് ഒരുങ്ങിയത്. അജ്മാന്‍ ഔഖാഫിലെ ഇമാമായ ഉസ്താദ് ജുനൈദ് ഇബ്രാഹിമാണ് പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.