തിരൂര്‍: സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ നടത്തുന്ന കിക്ക് ഡ്രഗ്‌സ് കാംപയിനിന്റെ സമാപനത്തിന്റെ ഭാഗമായി മെയ് 26ന് തിരൂരില്‍ അഞ്ചു വയസിന് താഴെയുള്ള 2000 കുട്ടികള്‍ പങ്കെടുക്കുന്ന കളറിംഗ് മത്സരം നടത്തും.'പൂച്ചയ്ക്കാരു മണികെട്ടും' എന്ന പ്രമേയത്തില്‍ താഴെപ്പാലം എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മെഗാ ബാല കളറിംഗ് മത്സരത്തില്‍ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് പരിധിയിലെ അംഗനവാടി-പ്രീ െ്രെപമറി കുട്ടികള്‍ പങ്കെടുക്കും. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കായിക മന്ത്രി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. വിജയികളാക്കുന്ന ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതവും തുടര്‍ന്നുള്ള പത്ത് പേര്‍ക്ക് 500 രൂപ വീതവും ക്യാഷ് െ്രെപസും മൊമന്റോയും സമ്മാനിക്കും. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുജീബ് താനാളൂര്‍, വി പി മധുസുധനന്‍, ബി ഹരികുമാര്‍, സതീഷ് കുമാര്‍ കോട്ടക്കല്‍, എം ജയശ്രീ, അഡ്വ. പി ഹംസക്കുട്ടി, അഡ്വ. ഗഫൂര്‍, പി ലില്ലിസ്, കെ ടി ഇബ്‌നുല്‍ വഫ, എ പി ഷഫീഖ്, നാസര്‍ കുറ്റൂര്‍, മുഹമ്മദ് ഷംസാദ്, കെ നിസാര്‍, എന്‍ റംല ബീഗം, സി കെ ഷീജ, എം മഞ്ജു, കെ ഹിമ, പി സറീന, സംസാരിച്ചു.