ആത്മഹത്യാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പോലിസുകാര്‍ക്ക് പരിക്ക്

Update: 2025-05-21 02:43 GMT

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കത്തി കാട്ടി ആത്മഹത്യാഭീഷണി മുഴക്കിയ ഒഡിഷ സ്വദേശിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ ദിലീപ് വര്‍മ്മ, ലിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും വലത് കൈക്കാണ് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെ ഗൈനക്കോളജി വാര്‍ഡിലാണ് സംഭവം. ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി കാണിച്ച് ആത്മഹത്യാഭീഷണി മുഴക്കുന്ന വിവരമറിഞ്ഞ് ഗാന്ധിനഗര്‍ പോലിസ് സ്ഥലത്തെത്തുകയായിരുന്നു. സ്‌റ്റേഷനില്‍ ഇയാളെ കരുതല്‍ തടങ്കലിലാക്കി. പോലിസുകാര്‍ ചികിത്സ തേടി.