കാലിഫോര്‍ണിയയില്‍ ലാന്‍ഡിങിനിടേ വിമാനങ്ങള്‍ കൂട്ടിയിടിച്ചു;2 മരണം

Update: 2022-08-19 05:01 GMT

കാലിഫോര്‍ണിയ:കാലിഫോര്‍ണിയയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം.അപകട സമയത്ത് ഇരു വിമാനങ്ങളിലുമായി മൂന്ന് പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ വാട്‌സോണ്‍ വില്ലെ മുനിസിപ്പല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ലാന്‍ഡിങിനിടേ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.സെസ്‌ന 340 എന്ന ഇരട്ട എഞ്ചിന്‍ വിമാനവും സെസ്‌ന 152 എന്ന സിംഗിള്‍ എഞ്ചിന്‍ വിമാനവുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍പ്പെട്ട മൂന്ന് പേരില്‍ ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനായോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ചേര്‍ന്നാണ് അന്വേഷണം.



Tags: