മട്ടന്നൂരില്‍ ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന എയ്ച്ചര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം.ലോറിയില്‍ നിന്ന് അഗ്‌നി -രക്ഷാസേനയും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്

Update: 2021-12-11 03:46 GMT

മട്ടന്നൂര്‍:മട്ടന്നൂരില്‍ ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.ലോറി െ്രെഡവറും ലോഡിംഗ് തൊഴിലാളിയുമാണ് മരണപ്പെട്ടത്. വടകരയിലേക്ക് ചെങ്കല്‍ കയറ്റി പോകുന്നതിടെയായിരുന്നു അപകടം. ഇന്ന് പുലര്‍ച്ച 4.30 ഓടെ ആണ് അപകടം നടന്നത്.ഇരിട്ടി വിളമന സ്വദേശികളായ ഡ്രൈവര്‍ അരുണ്‍ വിജയന്‍(38), രവീന്ദ്രന്‍ (57) എന്നിവരാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരണപ്പെട്ടുവെന്നാണറിയുന്നത്. ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന എയ്ച്ചര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം.ലോറിയില്‍ നിന്ന് അഗ്‌നി -രക്ഷാസേനയും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മട്ടന്നൂരിലെ ഒരുസ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Tags: