ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പശുവിനെ പീഡിപ്പിച്ച രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായ വിജയ് അഹിര്‍വാര്‍, ദ്വാരക ഗോസ്വാമി എന്നീ രണ്ടു പേരെയാണ് വ്യത്യസ്ഥ സംഭവങ്ങളിലായി പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ദ്വാരക ഗോസ്വാമി പശുവിനെ പീഡിപ്പിക്കുന്നതിന്റെ വീഡിയോദൃശ്യവും പുറത്തുവന്നു. അമ്മാവന്റെ പശുത്തൊഴുത്തില്‍ പോയാണ് ഇയാള്‍ പശുവിനെ പീഡിപ്പിച്ചത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത, മൃഗത്തെ വേദനിപ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.