ചെന്നൈ: ചെന്നൈ മുടിച്ചൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു. മുടിച്ചൂര്‍ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം. നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവര്‍ക്കെതിരേ ഉണ്ടെന്ന് പോലിസ് വ്യക്തമാക്കി. ഇന്നലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തേയും പതിനേഴുകാരനേയും ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.