പറമ്പിക്കുളം: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ഹേമശ്രീ(3), മുത്തശി അസല (52) എന്നിവരാണ് മരിച്ചത്. വാട്ടര്‍ഫാള്‍ എസ്റ്റേറ്റില്‍ കാടര്‍പ്പാറയ്ക്ക് സമീപമാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ വാതില്‍ പൊളിച്ചാണ് കാട്ടാന അകത്ത് കയറിയത്. ഈ സമയത്ത് ഹേമശ്രീയെയുമെടുത്ത് പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു മുത്തശ്ശിയായ അസല. എന്നാല്‍, ഇവരെ കാട്ടാന ആക്രമിക്കുകയും കുഞ്ഞും അസലയും നിലത്തുവീഴുകയും ചെയ്തു. ഇരുവരെയും കാട്ടാന ചവിട്ടി പരിക്കേല്‍പ്പിച്ചു. കുഞ്ഞ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അസല ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് മരിച്ചത്.