ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Update: 2025-09-10 12:41 GMT

തിരുവനന്തപുരം: പുതുക്കുറിച്ചിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41) ,വര്‍ക്കല സ്വദേശി രാഹുല്‍ (21) എന്നിവരാണ് മരിച്ചത്. പെരുമാതുറയില്‍ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്. രണ്ടുപേരും ഒരേ ദിശയിലായിരുന്നു. മുന്നില്‍ പോയ ബൈക്ക് പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.