കോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശ്ശേരി തുരുത്യാട് കോളശേരി മീത്തല്‍ സജിന്‍ലാല്‍(31) കോളശ്ശേരി ബിജീഷ് (35) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ കോക്കല്ലൂര്‍ ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കും ലോറി കൊയിലാണ്ടി ഭാഗത്തേക്കും പോവുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. ബാലുശ്ശേരി പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.