തമിഴ്‌നാട്ടില്‍ രണ്ടുപേരെ നടുറോഡില്‍ അടിച്ചുകൊന്നു

ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചത് ചോദിച്ചതിന്

Update: 2026-01-17 12:02 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടുപേരെ നടുറോഡില്‍ അടിച്ചുകൊന്നു. തിരുവള്ളൂര്‍ ഒണ്ടിക്കുപ്പത്താണ് രണ്ടുപേരെ അടിച്ചുകൊന്നത്. ഒണ്ടിക്കുപ്പം സ്വദേശികളായ പാര്‍ത്ഥിപന്‍, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ കേശവമൂര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രതികള്‍ ബൈക്ക് വേഗത്തില്‍ ഓടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. തുടര്‍ന്ന് നടുറോഡില്‍ വച്ച് കല്ലും വടിയും വച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രദേശവാസികളായ ജവഹര്‍, വിനോദ്കുമാര്‍, ജ്യോതിഷ്, നീലകണ്ഠന്‍ എന്നിവര്‍ പിടിയിലായിട്ടുണ്ട്.