കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരാണ് മരിച്ചത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാര്‍ മരിച്ചു എന്ന് പ്രമോദ് ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചിരുന്നു. ബന്ധുക്കള്‍ എത്തിയപ്പോള്‍ രണ്ട് മുറികളിലെ കട്ടിലുകളില്‍ വെള്ളപ്പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രമോദിനെ അവിടെയെങ്ങും കാണാത്തതിനാല്‍ ബന്ധുക്കള്‍ പോലിസുമായി ബന്ധപ്പെട്ടു. പ്രമോദിന്റെ ഫോണിന്റെ ലൊക്കേഷന്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് കണ്ടെങ്കില്‍ പിന്നീട് ഫോണ്‍ സ്വിച്ചോഫായി. പോലിസ് അന്വേഷണം തുടരുകയാണ്.