നയാഗോണ്‍: ഉത്തര്‍പ്രദേശിലെ നയാഗോണില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണം. മോഷണം ആരോപിച്ചായിരുന്നു ആക്രമണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താനും ബന്ധുവായ ഫിറോസും മതപരമായ ചടങ്ങിന് പോയി വരുമ്പോള്‍ ആള്‍ക്കൂട്ടം തടഞ്ഞെന്ന് ആക്രമണത്തിന് ഇരയായ ഫാഹിം പറയുന്നു. '' ഞങ്ങള്‍ കള്ളന്‍മാരാണെന്ന് അവര്‍ പറഞ്ഞു. അല്ലെന്ന് ഞങ്ങള്‍ പറഞ്ഞു. പക്ഷേ, അവര്‍ വടികളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.''-ഫാഹിം പറഞ്ഞു.
പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി എസ്പി രാജ്കുമാര്‍ സിങ് പറഞ്ഞു. അക്രമികളായ 50 പേര്‍ക്കെതിരേ കേസെടുത്തതായും അദ്ദേഹം അറിയിച്ചു.