അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Update: 2025-11-12 11:15 GMT

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വൈകാതെ ദജീജ് ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റും.

Tags: