പഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Update: 2024-04-20 07:57 GMT

പാട്യാല: പഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് തടവുകാര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് തടവുകാര്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സക്കായി പാട്യാലയിലെ ആശുപത്രിയിലേക്ക് മാറ്റിയതായതായി ഡോ. കരണ്‍ദീപ് കാഹെല്‍ വ്യക്തമാക്കി.



Tags:    

Similar News