ഇരുമ്പ് പൈപ്പുമായെത്തിയ പിക്കപ്പില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Update: 2025-09-16 15:55 GMT

കോഴിക്കോട്: ഇരുമ്പ് പൈപ്പുമായെത്തിയ പിക്കപ്പ് ലോറിയില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പുറമേരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബാബുവിനും, കക്കംവെള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. പിക്കപ്പ് ലോറി അശ്രദ്ധമായി പിറകോട്ടെടുത്തതാണ് അപകട കാരണം.

നാദാപുരം-വടകര സംസ്ഥാന പാതയില്‍ പുറമേരിയിലാണ് അപകടം. റോഡില്‍ നിന്നും വീട്ടിലേക്ക് പൈപ്പുമായി പിക്കപ്പ് ലോറി കയറുന്നതിനിടെ വീട്ടില്‍ നിന്നും വന്ന കാര്‍ റോഡിലേക്കിറക്കാന്‍ പിക്കപ്പ് ലോറി പിറകോട്ടെടുക്കുകയായിരുന്നു. ഇതിനിടയില്‍ റോഡിലൂടെ വന്ന ഓട്ടോറിക്ഷ പിക്കപ്പിലെ ഇരുമ്പു കമ്പിയിലിടിച്ചത്.