ബഗല്‍കോട്ട്: 20,000 രുപയുടെ വായ്പ തിരിച്ചടക്കാത്തതിന് യുവാവിനെ ചങ്ങലയ്ക്കിട്ട രണ്ടു പേര്‍ അറസ്റ്റില്‍. കര്‍ണാടകത്തിലെ ബഗല്‍ക്കോട്ടിലെ ഹത്താലി ഗ്രാമത്തിലെ അലാവുദ്ദീന്‍ മുല്ല എന്ന യുവാവിനെയാണ് ചങ്ങലയ്ക്കിട്ടത്. പൊതുസ്ഥലത്ത് ചങ്ങലയ്ക്കിട്ട് നിര്‍ത്തിയ അലാവുദ്ദീനെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പണം പലിശയ്ക്ക് നല്‍കുന്ന കുമാരഗൗഡ ബിരാദാര്‍, ശ്രീഹൈല ബിരാദാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.