തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (23) എന്നിവര്‍ ആണ് മരിച്ചത്. താനൂര്‍ പുത്തന്‍ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ സ്വദേശി സര്‍ജാസ് (24) എന്നിവര്‍ക്ക് പരിക്കേറ്റു. എല്ലാവരും തിരൂര്‍ തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികളാണ്. ഇന്ന് രാത്രി 8.30ന് ആണ് അപകടം. കാര്‍പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നു.